ചളിവിറ്റുകള്‍

Monday, September 18, 2006

TUESDAY, SEPTEMBER 19, 2006
ചളിവിറ്റുകള്‍ ലക്കം രണ്ട്
EDITOR: P.P.PULAKITHAN
---------------------------------------------------------------------------
ബൂലോഗത്തില്‍ കൊടുത്ത ചോദ്യത്തിനുള്ള ഉത്തരം: ‘ വിപരീതം!.’
------------------------------------------------------------------------------------------------
EDITORIAL:പുതിയ ചിലത് കൂടെ ചളിവിറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടൊണ്ട് .
ഇഷ്ടമായില്ലേല്‍ എനിക്കൊരു പുല്ലുമില്ല!.

എന്നോട് ചോദിക്കാം: എന്നോട് എന്ത് സംശയവും ധൈര്യമായി ചോദിക്കാം. ഉത്തരം കയ്യോടെ തന്നുവിടുന്നതായിരികും!. (ചോദ്യങള്‍ കമന്റുകളായി അയകുക)
------------------------------------------------------------------------------------------------
1. പ്രധാന വാര്‍ത്തകള്‍:
കള്ളന്മാരുടെ സംസ്ഥാന സമ്മേളനം കായം കുളത്ത് തുടങി. കളവുരീതികളെക്കുറിച്ച് പല സീനിയര്‍ കള്ളന്മാരും ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്.തുടര്‍ന്ന് ATM സെന്ററുകളില്‍ എങനെ മോഷണം നടത്താം എന്ന വിഷയത്തില്‍ ശില്‍പ്പശാല നടന്നു. തുടര്‍ന്ന് വീരപ്പന്‍ അനുസ്മരണ പൊതുയോഗവും നാടന്നു. സിനിമാക്കാരുടെ സംഘടനയാണല്ലോ
‘അമ്മ’. അത് പോലെ ഈ സംഘടനക്കും ഒരു പേരിട്ടു- ‘അക്ക’
(akka-all kerela കള്ളന്‍സ് association). ഈ സമ്മേളനത്തില്‍ വച്ച് സംഘടന രന്ണ്ടായി പിളര്‍ന്നു.
അതിനുള്ള കാരണങള്‍ രന്ണ്ടാണ്.
1. ഒരു വിഭാഗം, മോഷണങള്‍ക്കിടെയുള്ള അക്രമവും കൊലയും പാടില്ലെന്നു പറഞപ്പൊള്‍, മറ്റേ വിഭാഗം എതിര്‍ത്തു.മറ്റേ വിഭാഗത്തുള്ളവര്‍ക്ക് ഭ്രാന്താണെന്നും,കള്ളന്മാരുടെ വംശത്തിനുതഅന്നെ അപമാനമാന്ണെന്നും, അക്ക A ഗ്രൂപ്പ് പ്രസിഡന്റ് മത്തിക്കര പക്കി പറഞു. ഇവരെ പോലീസിനു ഒറ്റ്കൊടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
2. മന്ത്രിമാരെയും രാഷട്രീയക്കാ‍രെയും സംഘടനയില്‍ ചേര്‍ക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി.
അനിഷ്ടസംഭവങളൊഴിവാക്കാന്‍ സമ്മേളന നഗരിയില്‍ വന്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നു!!.
* അവശരായ കള്ളന്മാര്‍ക്ക് പെന്‍ഷന്‍ പദധതി ആവിഷ്ക്കരിച്ചു.
* ചീങ്കണ്ണിവാസുവണ്ണനാണ് B ഗ്രൂപ്പ് തലവന്‍.
* സംഘടനയില്‍ ചേര്‍ക്കാഞതില്‍ മന്ത്രിമാര്‍ അസംത്രുപ്തി രേഘപ്പെടുത്തി
** സംഘടനയുടെ ഘജനാവില്‍ ആരും കയ്യിട്ടു വാരരുതെന്നു പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
*---------------------------------------------------------------------------------------------
മറ്റ് വാ‍ര്‍ത്തകള്‍ :
സെക്രട്രിയേറ്റ് പടിക്കല്‍ നിരാഹാര സത്യാഗ്രഹം നടതിവരികയായിരുന്ന പ്രതിപക്ഷകക്ഷി നേതാവിനെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.!. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു!
*പാര്‍ട്ടി നേതാക്കളുടെ ഒരു രഹസ്യ യോഗം ഇന്ന് വൈകുനേരം നടക്കുമെന്ന് പ്രതിപക്ഷ നേതാവ്
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു!.
-----------------------------------------------------------------------------------------------
ചളി QUESTIONS
കഴിഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം: ഒന്ന് (1/4+ 1/4+1/4+1/4= 1)
( ഒരുത്തനും പറഞ്ഞില്ല )

(1). pta മീറ്റിങ് ഒരിക്കലും നടക്കാത്ത സ്കൂള്‍?
(2). ഒക്കത്ത് വച്ചാലും, മടിയില്‍ വച്ചാലും, കിടക്കയില്‍ വച്ചാകും കരയുന്നതെന്ത്?
(3). തിരക്കുള്ള ബസ്സില്‍ മാത്രം കയറുന്നവര്‍?
(4). ‘പൂവന്‍ കോഴികളുടെ ആവാസകേന്ദ്രം ഏത്?
(5). ** പകല് മുഴുവന്‍ ജോലി ചെയ്ത് , രാത്രി കിടന്നുറങുന്നവര്‍?
------ഒത്തരങള്‍!------------------
1- അനാഥര്‍ക്കുള്ള് സ്കൂള്‍
2 - സെല്‍ ഫോണ്‍
3- പൈല്‍സ്സിന്റെ അസുഖമമുള്ളവര്‍! (ഇക്കൂട്ടര്‍ സീറ്റൊഴിഞ ബസ്സില്‍ കയറിയെന്ന് കരുതുക. സീറ്റുകളൊഴിവുണ്ടായിട്ടും ഇരിക്കതെ , നില്‍ക്കുന്നതിന്റെ കാര്യം മറ്റുള്ളവര്‍ക്ക് പിടികിട്ടും!!)
4- ബസ്സ് stop
5---- തെരുവു വിളക്കുകള്‍!!..
നിങള്‍ക്കുള്ള ചോദ്യം::എന്റെ ചളിവിറ്റുകള്‍ വായിക്കുമ്പോള്‍ നിങള്‍ക്കുണ്ടവുന്ന വികാരം?
a. ചിരിക്കാന്‍ b.കരയാന്‍ c. രണ്ടും d. എന്നെ നാല് തെറിവിളിക്കാന്‍ e. എന്നെ തല്ലാന്‍.
ഉത്തരങള്‍ കമന്റുകളായി അയക്കുക .
------------------------------------------------------------------------------------------------
3. വില
a:'' ചേട്ടാ, കടലാസിനു വിലയുണ്ടോ?’’
b:എവിടെ!,... പുല്ലു വില പോലുമില്ല
a: എന്നാല്‍ ചേട്ടന്റെ പോക്കറ്റിലുള്ള 100ഇന്റെയും 500ഇന്റെയും കടലാസിങു തന്നേര് ചേട്ടാ!!.............
-------------------------------------------------------------------------------------------------സംശയം--
കുട്ടി: ‘അച്ഛാ, പണത്തിനുമീതെ പരുന്തും പറക്കില്ലെന്നല്ലെ അച്ഛന്‍ പറഞത്?
അച്ഛന്‍: അതേ..
കുട്ടി: എന്നിട്ട് ഞനിന്നലെ നോക്കുമ്പൊ നമ്മടെ ബാങ്കിന്റെ മോളിലൂടെ ഒരു പരുന്ത് വട്ടമിട്ട് പറക്ക്ണ്!!.....
-----------------------------------------------------------------------------------------
വാറ്റ് !
പുരുഷു: ‘വാറ്റ് നിര്‍ത്തലാക്കുക!................ ഗവര്‍ണ്മെന്റ് നീതി പാലിക്കുക! ..............
കൊണശേഖരന്‍: ‘ ഇതൊരെരണം കെട്ട ഏര്‍പ്പാടായിപ്പോയെന്റെ പുരുഷ്വേ.......!!, ഇന്നലെവരെ
വാറ്റ്ചാരായമടിക്കാന്‍ എന്റെ ഷാപ്പേല് വന്നേച്ച്, പറ്റും തീര്‍ക്കാതെ ഇന്ന് നീ വാറ്റ് നിര്‍ത്താന്‍ സമരം ചെയ്യണ്!. നിന്റപ്പന്‍ വിചാരിച്ച നടക്കുകേല പിന്നെയാ നീ!............. ഒന്ന് പോടാ കൂവേ..!!
-------------------------------------------------------------------------------------------
കടങ്കഥ
'' കുഞുങളിലുണ്ട്, മുതിര്‍ന്നവരിലില്ല
ആലിബാബയിലുണ്ട് , അലാവുദീനിലില്ല
കുട്ടികളിലുണ്ട്, പട്ടികളിലില്ല''
(ഉത്തരങള്‍ ഉടന്‍ തന്നെ കമന്റു പറമ്പില്‍ ഇടുക )
-----------------------------------------------------------------------------------------------
കൊച്ചുകുട്ടികള്‍!
ടീച്ചറായ ഭാര്യ :'' കൊച്ചു കുട്ടികള്‍ തെറ്റ് ചെയ്താല്‍ കോലു മിട്ടായി!''
പോലീസുകാരനായ ഭര്‍ത്താവ്: വലിയ കുട്ടികള്‍ തെറ്റ് ചെയ്താല്‍ എനിക്ക് കൈക്കൂലി!! ''........
--------------------------------------------------------------------------------------------
ചില സാങ്കേതിക കാരണങളാല്‍ ബുദധിജീ‍വി അളിയന്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു . തലയില്‍ ഒന്നുമില്ലാത്ത എന്റെ അളിയന്റെ ചില ‘നമ്പരുകള്‍’ അടുത്തലക്കം മുതല്‍.
(തെറ്റിദ്ധരിക്കരുത് തലയില്‍ ഒറ്റ മുടിയില്ല അളിയന്!). പിനേ, അളിയന്റെ നമ്പറുകള്‍ കണ്ട് എന്റെ ഫോണ്‍ നമ്പരിലേക്ക് വിളിച്ച് തെറി പറയരുത് പ്ലീ‍സ്സ്!.
-----------------------------------------------------------------------------------------------
വിഡ്ഡി പ്പെട്ടി
ആങ്കര്‍: ഹലോ, ആരാണ്?
: ഞാ‍ന്‍ അളിയനാ
ആ: ആരുടെ അളിയന്‍?
അ: ഞാന്‍ പുളകിതന്റെ അളിയനാ, ബുദ്ധിജീവി അളിയന്‍!
ആ: ഒക്കെ ചേട്ടാ , ചേട്ടന്‍ ഞാന്‍ നല്ലൊര് സോങ് വച്ച് തരാം
അ: ഓ........!
ആ: ഈ സോങ് ആര്‍ക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യണൊ?
അ: സോറി ഞാന്‍ അത്തരക്കാരനല്ല്!!. സമ്മാനമൊന്നുമില്ലെ?
ആ: ഉണ്ട്, കോട്ടയം എരപ്പാസ്സ് ഫാഷന്‍ ജൂവലറി നല്‍കുന്ന ‘ഒര് ഗ്രാം ‘തങ്കം പൊതിഞ്ഞ ആഭരണങള്‍!
അ:ഒ.ക്കെ. ടാങ്ക്യൂ സിസ്റ്റര്‍!!
------------(രണ്ടാഴ്ചകള്‍ക്ക് ശേഷം)
അ: ഞാന്‍ മുമ്പു വിളിച്ച അളിയനാ!. എന്നാലും എന്റെ കൊച്ചേ, എന്നോടീ ച്ചതി വേണ്ടാ‍ര്‍ന്നു . ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ ആഭരണങളെന്നു പറഞിട്ട്, എനിക്ക് അയച്ച് തന്നത് വെറും മുക്ക് പണ്ടമാ!!.... അതു വിറ്റ് വെള്ളമടിക്കമെന്ന് കരുതിയിര്ന്നതാ!
ആ: അയ്യോ ചേട്ടാ, നിങള്‍ ഞാന്‍ പറഞത് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു!
ഒരു ഗ്രാം മുക്കു പണ്ടങള്‍, ഞങളുടെ സ്റ്റുഡിയോവിലെ അടിച്ച് തളിക്കാരി ‘തങ്ക’മാണ് പൊതിഞ്ഞ്
തരുന്നത് , . അതാണ് ചേട്ടാ ഒരു ഗ്രാം ‘തങ്കം പൊതിഞ്ഞ ആഭരണങള്‍’!!!!!!!!!!....................
---------------------------------------------------------------------------------------------
***********************
നിങളുടെ അഭിപ്രായങലും, തെറിക്കത്തുകളും കമന്റായി മാത്രം അയക്കുക.
-----നിങളുടെ മനസ്സില്‍ തോന്നുന്ന ചളിV2കള്‍ pulakithan@rediffmail.com ഇലെക്കയക്കുക
നിങളുടെ പേരു ചേര്‍ത്ത് പ്രസിദ്ധീകരിക്കും.
*******************************************************************************************

ഒരുത്തന്‍: നിന്റ്റെ വായില്‍ നിറയെ മണ്ണാണല്ലൊ!
മറ്റൊരുത്തന്‍: ചളിവിറ്റുകള്‍ വായിച്ച് മണ്ണ് കപ്പിയതാ!.......

***********************************************************************************************************
‘’ സീരിയലൊക്കെ പഴംകഥ. വായിച്ച് കരയാന്‍ ചളിവിറ്റുകള്‍!......................’‘
അടുത്ത ലക്കം ചളിവിറ്റുകളില്‍: ആശയം, ആവിഷ്ക്കാരം:p.p.പുളകിതന്‍
ചിരിക്കുട്ടന്‍
മാവേലി
അളിയന്റെ വിശേഷങള്‍
& lots more..............
****************************************ശുഭം****************************************************************************
‘ബ്ലോഗ് മുത്തപ്പന്‍, ഈ ബ്ലോഗുന്റെ നാഥന്‍’

4 Comments:

Blogger ചക്കര said...

പുളൂസ്.. :)

5:22 PM  
Blogger പുളകിതന്‍ said...

t

11:58 AM  
Blogger വഴിപോക്കന്‍ said...

dont rate the acceptance of your posts by the number of comments.. keep it going.. good job..

10:43 AM  
Anonymous വസു said...

1:07 PM  

Post a Comment

<< Home